അറസ്റിന് പിന്നില്‍ ഗൂഢാലോചന: പിഡിപി
തിരുവനന്തപുരം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയ്ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് മദ്നിയുടെ സഹോദരനെ സെല്‍ഫോണ്‍ ബാറ്ററികളോടെ അറസ്റ് ചെയ്തതിന്റെ പിന്നിലെന്ന് പി ഡി പി ആക്ടിംഗ് പ്രസിഡന്റ് പൂന്തുറ സിറാജ് പറഞ്ഞു.
ഒക്ടോബര്‍ 29 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൂന്തുറ സിറാജ്.
മദ്നിയുടെ സഹോദരനില്‍ നിന്ന് സെല്‍ഫോണ്‍ ബാറ്ററികളും രഹസ്യരേഖകളും കണ്ടെടുത്തെന്ന വാര്‍ത്ത മദ്നിയെ തുറുങ്കില്‍ നിന്ന് മോചിപ്പിക്കാതിരിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. മദ്നി ജയിലില്‍ തന്നെ തുടരണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. മദ്നിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി നടപടികള്‍ സ്വീകരിക്കാതിരിക്കാതിരിക്കുന്നത് സംഘ്പരിവാറിന്റെ സമ്മര്‍ദ ഫലമായാണ്.
മദ്നിയെ മോചിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തെ സര്‍ക്കാരിന് നേരിടേണ്ടിവരും. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30 ബുധനാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും- സിറാജ് പറഞ്ഞു.












Click it and Unblock the Notifications