Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ മോഡലിംഗ് അക്കാദമി

കൊച്ചി: മോഡലിംഗിലും ബന്ധപ്പെട്ട മേഖലകളിലും പരിശീലനം നല്‍കുന്ന മോഡലിംഗ് അക്കാദമി 2003 ജനവരിയോടെ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രൈം ടൈം അണ്‍ലിമിറ്റഡ് എന്ന കമ്പനിയാണ് മോഡലിംഗ് അക്കാദമി സ്ഥാപിക്കുന്നത്.

അക്കാദമിയിലെ ആദ്യത്തെ ബാച്ച് ജനവരിയോടെ തുടങ്ങും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മോഡലിംഗിലും ബന്ധപ്പെട്ട മേഖലകളിലും രണ്ട് മാസത്തെ കോഴ്സാണ് ആരംഭിക്കുന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുക. സ്ത്രീനിംഗ് ടെസ്റിലൂടെയാവും പ്രവേശനം.

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസ് നടക്കുക. മോഡലിംഗ് രംഗത്തെ പ്രമുഖരായ പ്രസാദ് ബിഡപ്പ, ഡേവിഡ് വിറ്റ്ബ്രെഡ് എന്നിവര്‍ ക്ലാസുകളെടുക്കും. മുംബൈയില്‍ നിന്നുള്ള വിദഗ്ധരും ക്ലാസെടുക്കാനെത്തും.

പ്രതിഛായ രൂപീകരണം, പൂച്ച നടത്തം, സംവേദന നൈപുണ്യം, പൊതുവിജ്ഞാനം, ഭക്ഷണക്രമീകരണം തുടങ്ങിയ വിവിധ മേഖലകളില്‍ പരിശീലന ക്ലാസുകളുണ്ടാവും. ഫാഷന്‍ ഷോകളിലും മറ്റ് പരിപാടികളിലും പ്രത്യക്ഷപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്ന് പ്രൈം ടൈം അണ്‍ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഹസീന അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+