കിന്‍ഫ്രാ പാര്‍ക്കില്‍ മമ്മൂട്ടിയും യൂണിറ്റ് തുടങ്ങുന്നു
തിരുവനന്തപുരം: മോഹന്‍ലാലിനും സുരേഷ്ഗോപിയ്ക്കും പിന്നാലെ മമ്മൂട്ടിയും കിന്‍ഫ്ര ഫിലിം-വീഡിയോ പാര്‍ക്കില്‍ നിക്ഷേപം നടത്തുന്നു.
എച്ച് ഡി ടി വി (ഹൈ ഡെഫിനിഷന്‍ ടെലിവിഷന്‍) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങാനാണ് മമ്മൂട്ടി ഉദ്ദേശിക്കുന്നത്. സിനിമയുടെ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന എച്ച് ഡി ടി വി സാങ്കേതികവിദ്യ പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിലെത്തിയത് അടുത്തിടെയാണ്.
മമ്മൂട്ടി ഈയിടെ കിന്‍ഫ്ര പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു. പാര്‍ക്കില്‍ സ്ഥലം വാങ്ങുന്നതിനും യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള ഔപചാരികമായ നടപടികള്‍ അടുത്തു തന്നെ തുടങ്ങും. 10 കോടിയാണ് ഈ യൂണിറ്റിനായി മമ്മൂട്ടി നിക്ഷേപിക്കുന്നത്.
സ്റീഫന്‍ സ്പില്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള പ്രമുഖ പാശ്ചാത്യ സംവിധായകര്‍ സിനിമാ നിര്‍മാണത്തില്‍ ഉപയോഗിച്ചുവരുന്നതാണ് എച്ച് ഡി ടി വി സാങ്കേതികവിദ്യ. ഹൈഡെഫിനിഷന്‍ ക്യാമറകളില്‍ കാസറ്റ് പോലുള്ള ടേപ്പിലാണ് ചിത്രങ്ങള്‍ റെക്കോഡ് ചെയ്യുന്നത്. ഇത് അഞ്ച് സിനിമകള്‍ക്ക് വരെ ഗുണത്തില്‍ വ്യത്യാസം വരാതെ ഉപയോഗിക്കാം. എഡിറ്റിംഗും മറ്റും ഈ ടേപ്പില്‍ തന്നെ നടത്താം. എഡിറ്റ് ചെയ്ത അന്തിമരൂപം ഫിലിമിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്. ഇതുമൂലം ഫിലിം ചെലവ് കുറയുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വ്യാപകമവുകയാണ്.. സപ്തംബര്‍ 11ലെ അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് സിനിമാ നിര്‍മാണത്തിന്റെ ചെലവ് കുറയ്ക്കാനായി ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. പ്രതിസന്ധി നേരിടുന്ന മലയാള സിനിമയ്ക്ക് ചെലവ് കുറക്കാന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്ന് കരുതുന്നു.












Click it and Unblock the Notifications