Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഫ്തി മന്ത്രി സഭയുണ്ടാക്കാന്‍ അവകാശമുന്നയിയ്ക്കും

ശ്രീനഗര്‍: കശ്മീരിലെ പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ഒക്ടോബര്‍ 30 ബൂധനാഴ്ച മറ്റു കക്ഷിനേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിക്കും. ശനിയാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് കരുതുന്നു.

ഗവര്‍ണറെകാണാനായി പി ഡി പി യെ പിന്തുണയ്ക്കുന്ന മറ്റ് കക്ഷികളുടെ നേതാക്കളും മുഫ്ത്തിയ്ക്കൊപ്പം പോവും.

ജമ്മു-കശ്മീരില്‍ പി.ഡി.പി. നിയമസഭാ കക്ഷിനേതാവായി മുഫ്തി മുഹമ്മദ് സെയ്ദിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തസാചര്യത്തിലാണിത്. മുഫ്തിയുടെ വസതിയില്‍ ചേര്‍ന്ന 16 പി.ഡി.പി. എം.എല്‍.എ.മാരുടെ യോഗമാണ് അദ്ദേഹത്തെ നേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്.

മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രി ആവുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം എല്‍ എ മംഗട് റാം ഉപമുഖ്യമന്ത്രി ആവും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗുലാം നബി ആസാദിനോട് ഉപമുഖ്യമന്ത്രി ആവാന്‍ ആവശ്യപ്പെട്ടിങ്കിലും അദ്ദേഹം അത് നിഷേധിച്ചു.

മൂന്നു വര്‍ഷത്തിനുശേഷം മുഫ്തി മുഹമ്മദ് സെയ്ദ് കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കുമെന്നാണ് ധാരണ.

20 അംഗങ്ങളുള്ള കോണ്‍ഗ്രസ്സ്, നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി, സി.പി.എം എന്നീ പാര്‍ട്ടികളും സ്വതന്ത്രന്മാരും പി.ഡി.പി.യെ പിന്തുണയ്ക്കുന്നുണ്ട്. ഈ സര്‍ക്കാരില്‍ ചേരണോ പുറത്തുനിന്ന് പിന്തുണ നല്‍കണോയെന്ന് സി.പി.എം. ഇതുവരെ തീരുമാനിച്ചിട്ടില്ല. സി.പി.എമ്മിന്റെ രണ്ട് എം.എല്‍.എ.മാരും അ-ഞ്ച് സ്വതന്ത്രരും ചേര്‍ന്ന് രൂപീകരിച്ച ഡെമോക്രാറ്റിക് പീപ്പിള്‍സ് ഫ്രണ്ടാണ് (സി.പി.എഫ്.) സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+