കൊളത്തൂര്‍ മണിയ്ക്ക് ജാമ്യം നിഷേധിച്ചു
മൈസൂര്‍: മൈസൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കൊളത്തൂര്‍ മണിയ്ക്ക് ജാമ്യം നിഷേധിച്ചു. വീരപ്പന്‍ തട്ടിക്കൊണ്ടുപോയ മുന്‍ കര്‍ണാടക മന്ത്രി എച്ച്. നാഗപ്പയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായി.
നാഗപ്പയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണത്തിന് ദൂതരായി കൊളത്തൂര്‍ മണിയെയും ജനതാദള്‍ പ്രാദേശിക നേതാവ് മഹാദേവസ്വാമിയെയും അയക്കണമെന്നാണ് വീരപ്പന്‍ ആവശ്യപ്പെട്ടിരുന്നത്. നാഗപ്പ വീരപ്പന്റെ പിടിയിലായിട്ട് 66 ദിവസങ്ങള്‍ പിന്നിടുകയാണ്.
മറ്റൊരു കേസില്‍ മണിയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വീരപ്പന് സ്ഫോടകവസ്തുക്കള്‍ എത്തിച്ചുകൊടുത്തെന്ന ആരോപണം നേരിടുന്ന കൊളത്തൂര്‍ മണി ഇപ്പോള്‍ ബെല്ലാരി ജയിലിലാണ്. മണിയ്ക്കെതിരെ അഞ്ച് കേസുകളുണ്ട്.












Click it and Unblock the Notifications