Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി വായ്പ എപ്പോഴെന്ന് പറയാനാവില്ല: ആന്റണി

തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് കേരളത്തിന് എപ്പോള്‍ വായ്പ കിട്ടുമെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി എ കെ ആന്റണി.

3600 കോടി രൂപയാണ് ഏഷ്യന്‍ വികസന ബാങ്ക് കേരളത്തിന് വായ്പയായി നല്‍കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിയ്ക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എ ഡി ബി വായ്പ നവമ്പര്‍ ആദ്യം കിട്ടുമെന്നാണ് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയാന്‍ മുഖ്യന്ത്രി തയ്യാറല്ല.

1997 മുതല്‍ ഈ വായ്പയ്ക്കായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പെട്ടെന്ന് നേടാവുന്ന ഒന്നല്ല ഈ വായ്പ. എ ഡി ബി വായ്പ വാങ്ങിയതുകൊണ്ട് കേരളത്തിന് യാതൊരു ദോഷവും ഉണ്ടാവാന്‍ പോകുന്നില്ല. ബാങ്കിന്റെ എല്ലാ നിബന്ധനകളും കേരളത്തിന് അംഗീകരിയ്ക്കാനാവില്ല. ഈ വിഷയം മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

അവസാന ഘട്ട ചര്‍ച്ചകള്‍ക്കൊപ്പം തീരുമാനങ്ങല്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+