Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് നയത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ഉത്തരവാദി താനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് നയം നടപ്പിലാക്കുന്നതിന്റെ പേരില്‍ ഡി ജി പിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഡി ജി പി നടപ്പാക്കുന്ന നയത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അതിന് ഉത്തരവാദി താന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡി ജി പിയ്ക്ക് ഒരു നയമില്ല. സര്‍ക്കാരിന്റെ പൊലീസ് നയമാണ് ഡി ജി പി നടപ്പിലാക്കുന്നത്. അതിന് ഡി ജി പിയെ വിമര്‍ശിക്കേണ്ട കാര്യമില്ല. ആന്റണി പറഞ്ഞു. ഒക്ടോബര്‍ 30 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യു ഡി എഫിന്റെ നയമാണ് ആഭ്യന്തരവകുപ്പില്‍ നടപ്പിലാക്കുന്നത്. അതില്‍ വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കും. പൊലീസ് സ്റേഷനില്‍ ചെല്ലുന്ന പൊതുപ്രവര്‍ത്തകരോടും സാധാരണക്കാരോടും മാന്യമായി പെരുമാറണം. പൊലീസ് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും.

സര്‍ക്കാര്‍ നയം നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടാവാം. പരാതി കിട്ടിയപ്പോഴൊക്കെ നടപടി എടുത്തിട്ടുണ്ട്. പൊലീസിന്റെ വീഴ്ചകളെക്കുറിച്ച് വി എം സുധീരന്‍ ഇതുവരെ തന്നോട് പരാതിപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ സ്ഥലം മാറ്റത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിയ്ക്കില്ല. സഹപ്രവര്‍ത്തകരില്‍ നിന്ന് കിട്ടുന്ന എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കാനാവില്ലെന്നും ആന്റണി തുറന്നടിച്ചു.

കൊല്ലത്ത് കെ എസ് യു സംസ്ഥാന പ്രസിഡന്റിനെ പൊലീസ് മര്‍ദിച്ചതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷമേ നടപടിയുണ്ടാവൂ. ആരാണ് പരാതി നല്‍കിയെന്ന് നോക്കിയല്ല നടപടി സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+