ഡി ജി പി കാണിക്കുന്നത് ധിക്കാരം: പിള്ള
തിരുവനന്തപുരം: പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് തന്നെ സമീപിക്കാമെന്ന ഡി ജി പിയുടെ പ്രസ്താവന അങ്ങേയറ്റം ധിക്കാരവും അപഹാസ്യപരവുമാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
ഒക്ടോബര്‍ 30 ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ജി പി പൊലീസ് നയം പ്രഖ്യാപിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു ഡി എഫുകാരെ പീഡിപ്പിച്ചവരുടെ തലയില്‍ രത്നക്കിരീടം വെച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാലകൃഷ്ണപിള്ള പറഞ്ഞു.












Click it and Unblock the Notifications