കൊച്ചിയില്‍ മസ്തിഷ്ക ജ്വരം പടരുന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ മസ്തിഷ്ക ജ്വരം പടരുന്നു. ഇതുവരെ വിവിധ ആശുപത്രികളിലായി 71 പേരെയാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
ഒക്ടോബര്‍ 30 ബുധനാഴ്ച മാത്രം 21 പേരെയാണ് ഈ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതുവരെ ആശുപത്രി അധികൃതര്‍ക്ക് രോഗ കാരണം കണ്ടെത്താനായിട്ടില്ല. ഏത് വൈറസാണ് രോഗം ഉണ്ടാക്കുന്നതെന്ന് കണ്ടെത്താനായി ആദ്യ ഘട്ട പരീക്ഷണം നടത്തിയെങ്കിലും അതില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല.
എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് ആശുപത്രികളില്‍ എത്തിയിട്ടുള്ളത്. രോഗിയോട് അടുത്ത് ഇടപഴകുന്നവര്‍ക്കും രോഗം ബാധിയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കൂടുതല്‍ പരീക്ഷണത്തിനായി രോഗികളുടെ നട്ടെല്ലില്‍ നിന്നെടുക്കുന്ന ദ്രാവകം ബാംഗ്ലൂരിലേയ്ക്ക് അയച്ചിരിയ്ക്കുകയാണ്. രോഗം കണ്ട് തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ സര്‍ക്കാര്‍ ആശുപത്രി അധികതര്‍ക്ക് ഒന്നും ചെയ്യാനായിട്ടില്ലെന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications