Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി ആധുനികവത്കരണത്തിന് പദ്ധതി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനികവത്കരിക്കുന്നതിനുള്ള പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഇതനുസരിച്ച് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആശുപത്രി കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയും ചെയ്യും. ലോകബാങ്ക് സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

814 കോടി രൂപയുടെ ഈ പദ്ധതി ലോകബാങ്കിന് സമര്‍പ്പിക്കുമെന്ന് ഒക്ടോബര്‍ 30 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ആരോഗ്യവകുപ്പായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിലെ താലൂക്ക് തലം മുതല്‍മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികള്‍ പുതുക്കും. പുതിയ ചികിത്സാ സംവിധാനങ്ങള്‍ ആശുപത്രികളില്‍ നടപ്പിലാക്കും. ആശുപത്രികള്‍ പുതുക്കി പണിയുന്നതിന് പുറമെ ആവശ്യമെങ്കില്‍ പുതിയ കെട്ടിടങ്ങള്‍ പണിയുകയും ചെയ്യും.

എ ഡി ബി വായ്പ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. സംസ്ഥാനത്തിന് സ്വീകാര്യമല്ലാത്ത വ്യവസ്ഥകളെ കുറിച്ച് എ ഡി ബിയെ അറിയിച്ചിട്ടുണ്ട്.

പൂട്ടിയതും ഉപേക്ഷിക്കപ്പെട്ടതുമായ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 10 കിലോഗ്രാം സൗജന്യ അരി ഒരു മാസത്തേക്ക് കൂടി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യ അരി ലഭിക്കുന്നുണ്ട്.

ആദിവാസി മേഖലകളിലെ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ ആദിവാസികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും. കേന്ദ്രത്തിന്റെ ജോലിക്ക് ഭക്ഷണം പദ്ധതി അനുസരിച്ചാണ് അരി നല്‍കുന്നത്.

പകര്‍ച്ചവ്യാധി ബാധിത പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടര്‍മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങളില്‍ സൗജന്യ അരി നല്‍കും.

തോട്ടം തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+