Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി ഐ ഹര്‍ത്താലിനെതിരെ

തിരുവനന്തപുരം: ജനജീവിതത്തെ തടസപ്പെടുത്തുന്ന ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് സി പി ഐ.

പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ എഴുതിയ ലേഖനത്തിലാണ് ഹര്‍ത്താലിനും ബന്ദിനുമെതിരായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ക്വിറ്റ് കേരള ആക്ഷന്‍ കൗണ്‍സില്‍ നവംബര്‍ ഒന്നിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതിനെ വെളിയം വിമര്‍ശിച്ചു.

എ ഡി ബി വായ്പ വാങ്ങാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരായ സമരം വേണ്ടതാണെങ്കിലും അനുചിതമായ സമയത്താണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഹര്‍ത്താല്‍ എന്തെങ്കിലും അര്‍ഥവത്തായ ഉദ്ദേശ്യങ്ങളില്ല.

സ്വാതന്ത്യ്രസമരകാലത്തും സ്വാതന്ത്യ്രത്തിന് ശേഷവും ഹര്‍ത്താല്‍ ശക്തമായ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിട്ടുണ്ട്. ബാലഗംഗാധര തിലകനെ നാടു കടത്തിയപ്പോള്‍ ബോംബെയില്‍ നടന്ന ആറ് ദിവസത്തെ ഹര്‍ത്താലും പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും രാജ്യവ്യാപകമായി നടന്ന ബന്ദുകളും ജനപിന്തുണയോടെ നടന്നതാണ്. എങ്കിലും ഹര്‍ത്താല്‍ ജനജീവിതത്തെ തടസപ്പെടുത്തുന്നുണ്ട്.

ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും അസാധാരണ സന്ദര്‍ഭങ്ങളിലും മാത്രമേ ഹര്‍ത്താല്‍ ആചരിക്കാവൂ. നിസാര കാര്യങ്ങളുടെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നത് പതിവായിട്ടുണ്ട്. അത് നീതികരിക്കാനാവില്ല.

സമരങ്ങളുടെ പേരില്‍ ബസുകള്‍ക്ക് കല്ലെറിയുകയും ബസുകള്‍ കത്തിക്കുകയും ചെയ്യുന്നതിനോടും ഒരു തരത്തിലും യോജിക്കാനാവില്ല. ഗതാഗതം മുടക്കിയുള്ള സമരപരിപാടികളോട് ജനങ്ങള്‍ക്ക് എതിര്‍പ്പേയുണ്ടാവുകയുള്ളൂവെന്ന് വെളിയം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+