Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദ ഔഷധച്ചെടി കൃഷി വ്യാപകമാക്കും

കൊച്ചി: രാജ്യത്ത് ആയുര്‍വേദ ഔഷധച്ചെടികള്‍ കയറ്റുമതിയ്ക്കായി വ്യാപകമായി കൃഷി ചെയ്യുമെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി എം. കെ. പാട്ടീല്‍ പറഞ്ഞു.

നവംബര്‍ ഒന്നിന് തുടങ്ങുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ ആയുര്‍വേദ ഔഷധ വ്യാപാര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്തെ മൊത്തം പ്രദേശത്തിന്റെ 20 ശതമാനത്തോളം വരുന്ന 17.5 കോടി ഹെക്ടര്‍ തരിശുഭൂമി ആയുര്‍വേദ ഔഷധച്ചെടി കൃഷിയ്ക്കായി ഉപയോഗിക്കാവുന്നതാണ്. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും ഇത് സഹായിക്കും.

ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പ്രാദേശിക ഔഷധ കയറ്റുമതി കുറവാണ്. ലോകത്തെ മൊത്തം പ്രാദേശിക ഔഷധച്ചെടികളുടെ അറുപത് ശതമാനത്തോളം കൃഷി ചെയ്യാനാനുള്ള സാഹചര്യം ഇന്ത്യയിലുണ്ട്.

എയിഡ്സ് പോലുള്ള രോഗങ്ങള്‍ക്ക് പോലും വികസിത രാജ്യങ്ങള്‍ ഇപ്പോള്‍ ആയുര്‍വേദം ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്.

ആയുര്‍വേദത്തിനും ആധുനിക വൈദ്യത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന ഒരു ദേശീയ ആരോഗ്യനയം കേന്ദ്രം രൂപീകരിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര നഗര വികസന സഹമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+