ഗള്‍ഫിലേക്ക് ജംബോ സര്‍വീസ്
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് സര്‍വീസ് തിരുവനന്തപുരത്തു നിന്ന് ഒക്ടോബര്‍ 31 വ്യാഴാഴ്ച ആരംഭിക്കും.
ദുബായി വഴി അബുദാബിയിലേക്ക് പോവുന്ന വിമാനം വൈകീട്ട് 7.55ന് പുറപ്പെട്ട് പ്രാദേശിക സമയം 10.15ന് ദുബായിലും പ്രാദേശിക സമയം 12.10ന് അബുദാബിയിലുമെത്തും.തിരികെയുളള വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് പുറപ്പെടും. തിരുവനന്തപുരത്ത് രാവിലെ 6.30നെത്തും.
ഇതേ വിമാനം തന്നെ എല്ലാ വെള്ളിയാഴ്ചയും മുംബൈ വഴി റിയാദിലേക്ക് തിരിക്കും. രാവിലെ 7.45ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് പ്രാദേശിക സമയം 2.15ന് റിയാദിലെത്തും.410 യാത്രക്കാര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം. ഇതില്‍ 376 എക്കോണമി സീറ്റുകളും 34 എക്സിക്യൂട്ടീവ് സീറ്റുകളുമാണ്.












Click it and Unblock the Notifications