കെഎസ്ഇബി 60,000 മീറ്ററുകള്‍ വാങ്ങും
തിരുവനന്തപുരം: 60,000 ത്രിഫേസ് മീറ്ററുകള്‍ വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. വൈദ്യുതി മോഷണം തടയുന്നതിനുള്ളനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേടായ മീറ്ററുകള്‍ മാറ്റുന്നത്.
കുറഞ്ഞ തുകയ്ക്ക് ടെണ്ടറെടുക്കുന്ന കമ്പനിയായിരിക്കും മീറ്ററുകള്‍ നല്‍കുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സെമിനാറുകള്‍ പോലുള്ള പരിപാടികള്‍ക്കും പങ്കെടുക്കുന്നതിന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലീവ് നല്‍കുന്നത് നിര്‍ത്താലാക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പി എച്ച് ഡി പോലുള്ള ഗവേഷണങ്ങള്‍ നടത്തുന്നവര്‍ക്ക് അഡീഷണല്‍ ഇന്‍ക്രിമെന്റ് നല്‍കുന്നതും നിര്‍ത്തലാക്കും. അതേ സമയം ഇപ്പോള്‍ ഈ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്നും ലഭിക്കും.
മധുര-തിരുവനന്തപുരം ലൈനില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്നതിന് തിരുവനന്തപുരം പോത്തന്‍കോടു നിന്ന് പള്ളിപ്പുറത്തേക്ക് 229 കെ വി ലൈനിടുന്നതിനുള്ള 10 കോടിയുടെ പദ്ധതിയ്ക്ക് ബോര്‍ഡ് അനുമതി നല്‍കി.












Click it and Unblock the Notifications