കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനവീയം: പണം ധൂര്‍ത്തടിച്ചെന്ന് എ ജി റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സാസ്കാരിക പരിപാടിയായ മാനവീയത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒറീസയിലെ ചുഴലി കൊടുങ്കാറ്റിനിരയായി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി മാനവീയത്തിന്റെ പേരില്‍ പിരിച്ച 77.64 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം മാത്രമേ ഒറീസയിലെത്തിച്ചുള്ളൂ. ബാക്കി തുക മാനവീയത്തിന്റെ പേരില്‍ ജില്ലാ ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്.

മാനവീയം പരിപാടി നടപ്പിലാക്കാനായി ഒരു സ്റാന്റിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും കമ്മിറ്റി വെറും നോക്കുകുത്തി മാത്രമായിരുന്നു. കമ്മിറ്റിയ്ക്ക് പുറത്തുള്ളവരാണ് പരിപാടി നിയന്ത്രിച്ചിരുന്നത്. പണ്ഡിറ്റ് രവിശങ്കറിന്റെ പരിപാടിയ്ക്ക് പ്രതിഫലമായി എട്ട് ലക്ഷം രൂപയും വിമാനക്കൂലിയായി മൂന്ന് ലക്ഷം രൂപയും നല്‍കാമെന്ന് എം. എ. ബേബി കരാറിലൊപ്പുവെച്ചത് സ്റാന്റിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോള്‍ മാനവീയത്തിനായി അനുവദിച്ചത് 1.60 കോടി രൂപയാണ്. ഇതില്‍ 32 ലക്ഷം രൂപയും വിമാനടിക്കറ്റ്, ഹോട്ടലിലെ താമസം, ഭക്ഷണം എന്നിവയ്ക്കായി ചെലവഴിക്കുകയായിരുന്നു.

മിഷന്‍ ലക്ഷ്യമിട്ട കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. മാനവീയം നടപ്പാക്കാനായി രൂപീകരിച്ച ഉന്നതതല സമിതികളായ ഗൈഡന്‍സ് കൗണ്‍സില്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി, ധനകാര്യ കമ്മിറ്റി എന്നിവ ഒരിക്കല്‍ പോലും സമ്മേളിച്ചിട്ടില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X