കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദം വ്യക്തമാക്കി. എന്നാല്‍ ഇത് തുലാവര്‍ഷമല്ലെന്നാണ് പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായി പറയുന്നത്.

ഒക്ടോബര്‍ 29 ചൊവാഴ്ച കേരളത്തില്‍ ചിലസ്ഥലങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ലക്ഷദ്വീപിലും മഴപെയ്തു.

കൊല്ലത്ത് മൂന്ന് സെന്റീമീറ്റര്‍ മഴ പെയ്തപ്പോള്‍ ഒറ്റപ്പാലത്ത് രണ്ട് സെന്റീമീറ്ററും പുനലൂരില്‍ ഒരുസെന്റീമീറ്ററും മഴയാണ് പെയ്തത്.

പലസ്ഥലത്തും മഴ പെയ്യുന്നുണ്ടെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് കാര്യമായി കൂടിയിട്ടില്ല. ഇതുകൊണ്ട് തന്നെ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന പവര്‍കട്ട് പിന്‍വലിയ്ക്കാനുള്ള സാഹചര്യവുമില്ല. മഴ ഏറെ നേരം നിന്ന് പെയ്യാത്തതാണ് അണക്കെട്ടുകളില്‍ ജലനിരപ്പ് കൂടാത്തതിന് കാരണം. പെട്ടെന്ന് പെയ്യുന്ന മഴയാണ് ഇപ്പോള്‍ കേരളത്തില്‍ സാധാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X