Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: രണ്ട് സി പി എം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ആര്‍ എസ് എസ് സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെ അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

1990 ഒക്ടോബര്‍ 29 രാത്രി തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപം മനുഷ്യച്ചങ്ങല പരിപാടിയ്ക്കായി തോരണങ്ങള്‍ കെട്ടിക്കൊണ്ടിരുന്ന സി പി എം പ്രവര്‍ത്തകരായ ദിവാകരന്‍ നായര്‍, മോഹന്‍നായര്‍ എന്നിവരെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം മേലാറന്നൂര്‍ ഭവാനി നിലയത്തില്‍ കരമന ജയന്‍ എന്ന ജയചന്ദ്രന്‍ നായര്‍, ശ്രീവരാഹം പുതുവല്‍ വീട്ടില്‍ ബുള്ളറ്റ് മോഹന്‍ എന്ന മോഹനചന്ദ്രന്‍, പാങ്ങോട് ശാസ്താനഗര്‍ രാഗനിവാസില്‍ സതികുമാര്‍, ജഗതി കുളപ്പുരവീട്ടില്‍ കുമാരന്‍, കരമന കല്‍പ്പാളയത്ത് പപ്പടം രാജു എന്ന രാജു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

അന്വേഷണത്തില്‍ വീഴ്ച വരുത്തുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+