എസ് എന്‍ ഡി പി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സി പി എമ്മിനെതിരെ എസ് എന്‍ ഡി പി നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം നിര്‍ത്തിവെച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ കണ്ട് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് സി. കെ. വിദ്യാസാഗറും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
വടക്കേ മലബാറിലെ ചില സ്ഥലങ്ങളില്‍ സി പി എം പ്രവര്‍ത്തകര്‍ എസ് എന്‍ ഡി പിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയെന്ന പരാതി വെള്ളാപ്പള്ളിയും വിദ്യാസാഗറും ഒക്ടോബര്‍ 29 ചൊവാഴ്ച അച്യുതാനന്ദന് നല്‍കി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് പല നിവേദനങ്ങളും ലഭിക്കാറുണ്ടെന്നും അത്തരത്തില്‍ ഇതും പരിഗണിക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്യുതാനന്ദനും വെള്ളാപ്പള്ളിയും അകന്നതിന് ശേഷം ചൊവാഴ്ചയാണ് ആദ്യമായി കൂടിക്കാണുന്നത്.












Click it and Unblock the Notifications