കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാവും

  • By Staff
Google Oneindia Malayalam News

ദുബായ്: സൗദി അറേബ്യയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നത് നിരോധിയ്ക്കുന്നു. ടാക്സി ഓടിയ്ക്കുന്നതിനാണ് ഈ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ഇന്ത്യാക്കാരുള്‍പ്പടെ ഒട്ടേറെപ്പേര്‍ക്ക് ഈ നിയമം വരുന്നതോടെ ജോലി നഷ്ടമാവും. അടുത്ത ആറുമാസത്തിനുള്ളില്‍ ഈ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. സൗദി രാജാവ് പ്രിന്‍സ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസാണ് ഈ തീരുമാനമെടുത്തത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു. യാതൊരു കാരണവശാലും ആറ് മാസത്തിന് ശേഷം വിദേശികളാരും ടാക്സി ഡ്രൈവര്‍മാരായി ഉണ്ടാവാന്‍ പാടില്ല.

റിയാദില്‍ നടന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് ഈ തീരുമാനം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് ഈ നിയമം നടപ്പാക്കുന്നത്. അറേബ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ആറബ്വല്കരണത്തിന്റെ ഭാഗമാണ് ഈ നടപടി. തദ്ദേശ വാസികള്‍ ജോലി കിട്ടാത്തതിനാല്‍ പരാതി ഉന്നയിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ നടപടി അറബ് രാജ്യങ്ങല്‍ തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് ഒമാനും ഇതേ നിയമം കൊണ്ടുവന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X