കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് 62 ലക്ഷം ഇന്ത്യാക്കാര്‍

  • By Staff
Google Oneindia Malayalam News

ഐക്യരാഷ്ട്ര സഭ: അറുപത്തി രണ്ട് ലക്ഷം ഇന്ത്യാക്കാരാണ് വിവിധ വിദേശ രാജ്യങ്ങളില്‍ വസിയ്ക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഒരു പഠനത്തില്‍ പറയുന്നു.

17 ലക്ഷം അഭയാര്‍ത്ഥികളാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലുള്ളത്. വിദേശത്തേയ്ക്ക് ആളുകളെ കയറ്റി അയയ്ക്കുന്ന പ്രധാന പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ലോക ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകള്‍ സ്വന്തം രാജ്യത്തല്ല വസിയ്ക്കുന്നത്. യു എസ് ആണ് കുടിയേറ്റക്കാര്‍ ഏറെയും ലക്ഷ്യം വയ്ക്കുന്ന രാജ്യം. 2000 ത്തിലെ കണക്കനുസരിച്ച് മൂന്നരക്കോടി വിദേശികളാണ് യു എസില്‍ വസിയ്ക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള 62.7ലക്ഷം പേരും സൗദി അറേബ്യയില്‍ നിന്നുള്ള 52.5 ലക്ഷം പേരും പാകിസ്താനില്‍ നിന്നുള്ള 42.4 ലക്ഷം പേരും വിദേശത്ത് വസിയ്ക്കുന്നുണ്ട്. വികസിത രാജ്യങ്ങല്‍ കുടിയേറ്റത്തെ രാജ്യത്തെത്തുന്ന സമ്പത്തായാണ് കണ്ടിരുന്നത്. എന്നാല്‍ ഇത് ഭീഷണിയായി മാറുകയാണെന്ന് ഇപ്പോള്‍ അവര്‍ തന്നെ വിലയിരുത്തുന്നു.

കുടിയേറ്റക്കാര്‍ ഏറെയും വസിയ്ക്കുന്നത് യൂറോപ്പിലാണ്. 5.6 കോടിയാണത്. ഏഷ്യയില്‍ അഞ്ച് കോടി കുടിയേറ്റക്കാരുണ്ട്. വടക്കേ അമേരിയ്ക്കയിലാകെയുള്ള കുടിയേറ്റക്കാര്‍ 4.1 കോടിയാണ്. വികസിത രാജ്യങ്ങളില്‍ താമസിയ്ക്കുന്നതില്‍ പത്തിലൊന്ന് പേര്‍ കുടിയേറ്റക്കാരാണെന്നാണ് കണക്ക്. എന്നാല്‍ വിസസ്വര രാജ്യങ്ങളില്‍ ഇത് 70 ല്‍ ഒന്നാണ്. വര്‍ഷം കഴിയുന്തോറും കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുകയാണ്. 1975 ലെ കണക്കുമായി താരതമ്യപ്പെടുത്തിയാല്‍ കുടിയേറ്റക്കാര്‍ ഇരട്ടിയായതായി കാണാമെന്നും പഠനം പറയുന്നു.

1995 നും 2000 നും ഇടയ്ക്ക് വികസിത രാജ്യങ്ങളിലേയ്ക്ക് 23 ലക്ഷം പേരാണ് കുടിയേറിയത്. ഇവര്‍ ഏറെയും വികസ്വര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ 14 ലക്ഷം പേര്‍ വടക്കേ അമേരിയ്ക്കയിലേയ്ക്കാണ് കുടിയേറിയത്.

2001 സെപ്തംബര്‍ 11 ലെ സംഭവത്തിന് ശേഷം പല രാജ്യങ്ങളും കടിയേറ്റം നിരുത്സാഹപ്പെടുത്തുകയാണ്. കുടിയേറുന്നവര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമോയെന്ന സംശയമാണിതിന് കാരണം. കുടിയേറ്റ പരിശോധന പലരും കര്‍ശനമാക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X