തമിഴ് പുലികളുമായി രണ്ടാംവട്ട ചര്‍ച്ച നാളെ
ബാങ്കോക്ക്: തമിഴ് പുലികളുമായി ശ്രീലങ്കാ സര്‍ക്കാര്‍ നടത്തുന്ന രണ്ടാം വട്ട അനുരഞ്ജനചര്‍ച്ചകള്‍ ഒക്ടോബര്‍ 31 ബുധനാഴ്ച ബാങ്കോക്കില്‍ തുടങ്ങും.
യുദ്ധം അവസാനിപ്പിയ്ക്കുകയാണ് ലക്ഷ്യം. ചര്‍ച്ചലക്ഷ്യം കാണുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് തമിഴ് പുലികള്‍ക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആന്റണ്‍ ബാലസിംഗം പറഞ്ഞു. ചന്ദ്രിക കുമാരതുംഗെ ചര്‍ച്ചകള്‍ക്ക് എതിരാണെങ്കിലും അത് ചര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ബാലസിംഗം പറയുന്നു.
രണ്ടാം വട്ട ചര്‍ച്ചകള്‍ നാല് ദിവസമാണ്. നോര്‍വെയാണ് ചര്‍ച്ചകള്‍ക്കം മദ്ധ്യസ്ഥത വഹിയ്ക്കുന്നത്. ആദ്യവട്ട ചര്‍ച്ചകളില്‍ നിന്ന് ഫലമുണ്ടായിരുന്നു. അന്ന് തീരുമാനിച്ചതനുസരിച്ചാണ് രണ്ടാം വട്ട ചര്‍ച്ച നടത്തുന്നത്. വടക്കന്‍ ശ്രീലങ്കയിലെ മൈനുകള്‍ മാറ്റാനായി സംയുക്ത സംഘത്തെ രൂപീകരിയ്ക്കുകയാണ് ഈ ചര്‍ച്ചയുടെ ഒരു പ്രധാന ലക്ഷ്യം.
ശ്രീലങ്കാ സര്‍ക്കാരിന്റെ സംഘത്തെ നയിയ്ക്കുന്നത് ജി എല്‍ പെരിസ് ആണ്.
1983 മുതല്‍ തമിഴ് ഈഴത്തിന് വേണ്ടി തമിഴ് വിമോചനപ്പുലികള്‍ സമരത്തിലാണ്.












Click it and Unblock the Notifications