ബോംബ് ഭീഷണി: വിമാനം ദില്ലിയിലിറക്കി
ദില്ലി: മുംബൈയില്‍ നിന്ന് ദില്ലി വഴി ഹോങ്കോംഗിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 31 വ്യാഴാഴ്ച ദില്ലി വിമാനത്താവളത്തിലിറക്കി.
ഒരു പഞ്ചാബി സ്ത്രീയും കുട്ടിയും ബോംബുമായി വിമാനത്തിലുണ്ടെന്ന് ഫാക്സ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. തീവ്രവാദികള്‍ വിമാനത്തിലുണ്ടായിരുന്നില്ലെന്ന് വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈന്‍ അറിയിച്ചു.
ഒരു പഞ്ചാബി സ്ത്രീയും അവരുടെ കുട്ടിയും സ്ഫോടകവസ്തുക്കളുമായി ഒരു എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് തങ്ങള്‍ക്ക് ടെലഫോണ്‍ സന്ദേശം ലഭിച്ചെന്ന് ഹോങ്കോംഗ് ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും എയര്‍ ഇന്ത്യാ ഓഫീസില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. ദില്ലിയില്‍ നിന്ന് പോവുന്ന എല്ലാ എയര്‍ ഇന്ത്യാ വിമാനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
പരംജിത്കൗര്‍, അവരുടെ കുട്ടിയായ പവാന്‍ എന്നിവര്‍ സ്ഫോടകവസ്തുക്കളുമായി വിമാനത്തിലുണ്ടെന്നാണ് സന്ദേശം ലഭിച്ചത്. രാവിലെ 7.15 ഓടെ ദില്ലി വിമാനത്താവളത്തിലിറക്കിയ വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ബോംബുണ്ടോയെന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ നിലയില്‍ ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications