Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദ കോണ്‍ഗ്രസ് നാളെ തുടങ്ങുന്നു

കൊച്ചി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചിയില്‍ അന്തര്‍ദേശീയ ആയുര്‍വേദ കോണ്‍ഗ്രസ് തുടങ്ങുന്നു.

കൂടിവരുന്ന ആയുര്‍വേദത്തിന്റെ പ്രധാന്യം കണക്കിലെടുത്താണ് ആദ്യമായി ഈ സമ്മേളനം നടത്തുന്നത്. സമ്മേളനം നാലു ദിവസം ഉണ്ടാവും.

ലോകാരോഗ്യവും ആയുര്‍വേദവും എന്നതാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. ഇതിനൊപ്പം ആയുര്‍വേദവും ആഗോളവല്കരണവും, ആയുര്‍വേദവും എയ്ഡ്സും, മരുന്നു ചെടികളുടെ അനിയന്ത്രിതമായ ഉപയോഗം, ആധുനിക വൈദ്യശാസ്ത്രവുമായി ഇന്ത്യന്‍ വൈദ്യ ശാസ്ത്രത്തിന്റെ സമ്മേളനം എന്നിവയും ചര്‍ച്ച ചെയ്യും. തനത് വൈദ്യശാസ്ത്രവും ബൗദ്ധിക സ്വത്ത് അവകാശ നിയമവും എന്ന വിഷയത്തെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കും.

ആയുര്‍വേദ ആശുപത്രികളും ചികിത്സാകേന്ദ്രങ്ങളും സ്ഥാപിയ്ക്കുന്ന എല്ലാ രാജ്യങ്ങളും ഇന്ത്യയിലെ വിദഗ്ദരുടെ സേവനം തേടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ കെ ഐ വാസു വ്യക്തമാക്കി.

സമ്മേളനത്തിന്റെ അവസാനം കൊച്ചിന്‍ ഡിക്ലറേഷന്‍ എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കും.

ഫിലിപ്പൈന്‍സ്, ബ്രിട്ടണ്‍, യു എസ്, ഇറ്റലി, ചൈന, ശ്രീലങ്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്ന് മാത്രം 70 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശത്രൂഖന്‍ സിന്‍ഹ സമ്മേളനം ഉത്ഘാടനം ചെയ്യും. കേന്ദ്ര നഗര വികസന വകുപ്പ് സഹമന്ത്രി ഒ രാജഗോപാല്‍ സോവിനീര്‍ പുറത്തിറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+