Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍: സമിതിയ്ക്ക് ഡിജിപിയുടെ നോട്ടീസ്

തിരുവനന്തപുരം: നവംബര്‍ ഒന്ന് വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ക്വിറ്റ് കേരള പ്രക്ഷോഭ സമിതിയ്ക്ക് ജനജീവിതം തടസപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ആവശ്യപ്പെട്ട് ഡി ജി പി കെ. ജെ. ജോസഫ് നോട്ടീസ് അയച്ചു.

സമിതി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ഗീരീഷ്കുമാറിന് അയച്ച നോട്ടീസില്‍ ക്രമസമാധാനം തടസപ്പെടുത്തുന്നതും ജനജീവിതം തടസപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ മൂലം സഞ്ചരിക്കാനും ദൈനംദിന ജീവിതത്തിലേര്‍പ്പെടാനുമുള്ള പൗരന്മാരുടെ അവകാശം ലംഘിക്കപ്പെടാന്‍ പാടില്ല. വാഹനഗതാഗതവും തടസപ്പെടുത്തരുത്.

ജനജീവിതം തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡി ജി പി അറിയിച്ചു. ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഹര്‍ത്താല്‍ നിര്‍ബന്ധപൂര്‍വം നടത്താന്‍ ശ്രമിച്ചാല്‍ പൊലീസിനെ അറിയിക്കണം. റോഡ് ഗതാഗതം തടസപെടുത്തുന്നവര്‍ക്കും ബലം പ്രയോഗിച്ച് കടകള്‍ അടിപ്പിക്കുന്നവര്‍ക്കും പൊതുസ്വത്തോ സ്വകാര്യസ്വത്തോ നശിപ്പിക്കുന്നവര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+