ഫിലിം ചേംബര്‍ അമ്മയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: മലയാള സിനിമാ വ്യവസായ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിന് അമ്മയുമായി ചര്‍ച്ച നടത്തുന്നതിന് ഫിലിം ചേംബര്‍ തീരുമാനിച്ചു.
സിയാദ് കോക്കര്‍, ജി. സുരേഷ്കുമാര്‍, കല്ലിയൂര്‍ ശശി , സാജന്‍ വര്‍ഗീസ് തുടങ്ങിയവരുള്‍പ്പെടുന്ന അച്ചടക്ക സമിതിയുടെ ഒക്ടോബര്‍ 30 ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമ്മയുമായി പൊതുധാരണയുണ്ടാക്കാനാണ് പുതിയ നേതൃത്വം താത്പര്യപ്പെടുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. കടുത്ത നടപടികള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയേയുള്ളൂ. നടന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതു പോലുള്ള നടപടിളോട് പുതിയ നേതൃത്വത്തിന് യോജിപ്പില്ല. സിനിമാ രംഗത്തെ വിവിധ മേഖലകളിലുള്‍പ്പെടുന്നവര്‍ തമ്മിലുള്ള തര്‍ക്കങ്ങളൊഴിവാക്കി ചര്‍ച്ച നടത്തുകയാണ് വേണ്ടത്.












Click it and Unblock the Notifications