Get Updates
Get notified of breaking news, exclusive insights, and must-see stories!

മണല്‍വാരല്‍ പദ്ധതിയോട് എതിര്‍പ്പ്

തിരുവനന്തപുരം: കടലില്‍ നിന്നും മണല്‍ വാരുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഫിഷറീസ് വകുപ്പ് തടസമുന്നയിച്ചു.

പദ്ധതി നടപ്പിലാക്കുന്നത് കടലിലെ മത്സ്യസമ്പത്തിന് ദോഷം ചെയ്യുമെന്ന് പറയപ്പെടുന്നതിനാല്‍ വിശദമായ പഠനത്തിന് ശേഷം മാത്രമേ പദ്ധതി സംബന്ധിച്ച തീരുമാനം കൈകൊള്ളാനാവൂവെന്ന് ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി.

മാവേലിക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രൗണ്‍ മാരിടൈം ആണ് 250 കോടിയുടെ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. പദ്ധതി നിര്‍ദേശം കേരള വ്യവസായ വികസന കോര്‍പ്പറേഷന് മുന്നിലാണ് ഇപ്പോഴുള്ളത്. കേരളത്തിലെ തീരപ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ അപ്പുറത്തു നിന്നും മണല്‍വാരുന്ന പദ്ധതിയാണ് ഇത്.

പദ്ധതി നടപ്പിലാക്കുന്നതിന് ഫിഷറീസ് വകുപ്പിനുള്ള എതിര്‍പ്പ് മന്ത്രി കെ. വി. തോമസ് വ്യവസായ വികസന കോര്‍പ്പറേഷനെ അറിയിച്ചു. പദ്ധതിയ്ക്ക് ഫിഷറീസ് സര്‍വെ ഒഫ് ഇന്ത്യ, ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ, കോസ്റ് ഗാര്‍ഡ്, നാവികസേന, സി എം എഫ് ആര്‍ ഐ എന്നിവയില്‍ നിന്നും അനുമതി കിട്ടണമെന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്.

വിദേശരാജ്യങ്ങളില്‍ ഇത്തരം പദ്ധതികളോട് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടൈന്ന് മന്ത്രി കെ. വി. തോമസ് പറഞ്ഞു. കടലിലെ ദുര്‍ബലമായ പരിസ്ഥിതിതിയെ ഇത്തരം പദ്ധതികള്‍ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഫിഷറീസ് വകുപ്പിന്റെ തടസവാദങ്ങള്‍ ഒരു കമ്മിറ്റി പരിശോധിക്കുമെന്ന് വ്യവസാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+