കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടാലിസ്റില്‍ ചാവക്കാടും ചാലക്കുടിയും

  • By Staff
Google Oneindia Malayalam News

ചാവക്കാട്: സംസ്ഥാനത്തെ ഗുണ്ടാപട്ടണങ്ങളുടെ ലിസ്റില്‍ ചാവക്കാടിനെയും ചാലക്കുടിയെയും ഉള്‍പ്പെടുത്തി.

സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ രണ്ട് പട്ടണങ്ങളെയും ഗുണ്ടാലിസ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ശക്തമായ ഗുണ്ടാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളാണ് ചാവക്കാട്, കൊച്ചി, ചാലക്കുടി എന്നിവ. സംസ്ഥാനത്തെ രാഷ്ട്രീയസംഘട്ടനങ്ങളില്‍ ഗുണ്ടകളുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായും പറയുന്നു. വിവിധപ്രദേശങ്ങളിലെ വാടകഗുണ്ടകള്‍ പരസ്പരധാരണയിലെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പറയുന്നു.

സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഗുണ്ടായിസത്തെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ നിയോഗിക്കാനാണ് നീക്കം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ എക്സൈസ്, കസ്റംസ്, നര്‍ക്കോട്ടിക്സ് തുടങ്ങിയ വകുപ്പുകളുടെ മേലധികാരികള്‍ക്ക് കേരളത്തിലെ ഗുണ്ടായിസത്തെ നേരിടാന്‍ ആവശ്യപ്പെട്ട് കേന്ദ്രം സര്‍ക്കുലറുകള്‍ അയച്ചുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X