കേരളത്തെ മികച്ച ഐടി കേന്ദ്രമാക്കും: മന്ത്രി
ബാംഗ്ലൂര്‍: കേരളത്തെ ഐടി അനുബന്ധ സേവനമേഖലയില്‍ രാജ്യത്തെത്തന്നെ മികച്ച കേന്ദ്രമാക്കി മാറ്റിയെടുക്കുമെന്ന് ഐടി മന്ത്രി കുഞ്ഞാലിക്കുട്ടി. ബാംഗ്ലൂരില്‍ നടക്കുന്ന ഐടി മേളയോടനുബന്ധിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം രംഗത്ത് പ്രശസ്തി നേടിയ കേരളം ഐടി രംഗത്തും അതാവര്‍ത്തിക്കും. കേരളത്തില്‍ നിക്ഷേപം നടത്താന്‍ വിപ്രോ, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്നീ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
ഐടി രംഗത്തെ മികച്ച കമ്പനികളുമായി ചേര്‍ന്ന് ബൗദ്ധികസ്വത്താവകാശം സംബന്ധിച്ചും മനുഷ്യശേഷി വികസനത്തിനും കേരളം പരിശീലന പദ്ധിതകള്‍ ആവിഷ്കരിക്കുന്നുണ്ടെന്ന് ഐടി സെക്രട്ടറി അരുണാ സുന്ദരരാജന്‍ പറഞ്ഞു. സോഫ്റ്റ്വെയര്‍ രംഗത്തെ മോഷണം തടയാനുള്ള പദ്ധതി അവസാന മിനുക്കുപണിയിലാണ്. നാസ്കോമും മക്കന്‍സിയും സംയുക്തമായി നടത്തിയ പഠനത്തില്‍ ഐടി അനുബന്ധ സേവനരംഗത്ത് കേരളത്തെ മികച്ച രണ്ടാമത്തെ കേന്ദ്രമായാണ് കണ്ടെത്തിയിരിക്കുന്നത് - അവര്‍ പറഞ്ഞു.
ബിസിനസ് പ്രോസസിംഗ് ഔട്ട്സോഴ്സിംഗ് (ബിപിഒ) രംഗത്തെ സാധ്യതകള്‍ മുതലാക്കാനായി ഒരു ബിപിഒ പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കുമെന്നും അരുണാ സുന്ദര്‍രാജന്‍ പറഞ്ഞു.












Click it and Unblock the Notifications