Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ രക്ഷയ്ക്ക് മാണി

തിരുവനന്തപുരം: പൊലീസ് നയത്തിന്റെ കാര്യത്തില്‍ ആന്റണിയ്ക്ക് സമ്പൂര്‍ണ്ണ പിന്തുണയുമായി റവന്യൂ മന്ത്രി കെ.എം. മാണി. ഒക്ടോബര്‍ 31 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

പൊലീസ് നയത്തിന്റെ പേരില്‍ ഘടകകക്ഷികളില്‍ നിന്നും കോണ്‍ഗ്രസിനകത്തുനിന്നും വിമര്‍ശനമേറ്റുവാങ്ങുന്ന ആന്റണിയ്ക്ക് താല്ക്കാലികാശ്വാസമായി മാണിയുടെ വാക്കുകള്‍. ആന്റണി നടപ്പാക്കുന്ന പൊലീസ് നയം യുഡിഎഫിന്റെ നയമാണെന്നായിരുന്നു മാണിയുടെ വിശദീകരണം.

ഉത്തരവാദിത്വമുള്ള മന്ത്രിയെന്ന നിലയ്ക്ക് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുണയ്ക്കേണ്ടത് എന്റെ കടമയാണ്. കാരണം ഇത് ഒരു കൂട്ടുത്തരവാദിത്വമുള്ള സര്‍ക്കാരാണ്. - മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഒരു പ്രതികരണം അര്‍ഹിക്കുന്നില്ല എന്നായിരുന്നു മാണിയുടെ മറുപടി.

കേന്ദ്ര നികുതി പരിഷ്കരണ സമിതി മുന്നോട്ട്വച്ച നിര്‍ദേശങ്ങള്‍ കേരളത്തിന് ഒട്ടും ഗുണകരമല്ല. തേങ്ങയുടെയും ഭക്ഷ്യഎണ്ണയുടെയും നികുതി കുറയ്ക്കുന്നതോടെ ഇവയെല്ലാം വ്യാപകമായി ഇറക്കുമതി ചെയ്യപ്പെടും. ഇത് തേങ്ങയുടെ വില കുത്തനെ ഇടിയുന്നതിന് കാരണമാകും. - മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+