Get Updates
Get notified of breaking news, exclusive insights, and must-see stories!

പ ി ഡി പി പ്രകടനം അക്രമാസക്തമായി

തിരുവനന്തപുരം: പി.ഡി.പി. പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി.

അക്രമാസക്തരായ പി ഡി പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പരിസരത്തെ കടകളും മറ്റും തല്ലി തകര്‍ത്തു. ആരെയും അറസ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പ്രകടനമായെത്തിയ പി.ഡി.പി. പ്രവര്‍ത്തകരെ സെക്രട്ടേറിയറ്റ് കവാടത്തില്‍ വച്ച് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. തുടര്‍ന്ന് പി ഡി പി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിു. കല്ലേറില്‍ പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.

സ്റാച്യുവിലെ കേരളകൗമുദി ഓഫീസ് പ്രകടനക്കാര്‍ ആക്രമിച്ച. കൈരളി ടി.വി.യിലെ ഡ്രൈവര്‍ ബൈജുവിന് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റു. ബൈജു മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. മാധ്യമം ലേഖകന്‍ ബഷീര്‍, ഫ്രീലാന്റ്സ് ലേഖകന്‍ സജിന്‍, സിറാജ് ലേഖകന്‍ റംഷാദ്, തനിനിറം ലേഖകന്‍ ഹരിഹരന്‍ എന്നിവര്‍ക്കും എ.എന്‍.ഐ ക്യാമറാമാന്‍ രാജേഷിനും സി.എന്‍.ഡബ്ല്യൂ ക്യാമറമാന്‍ അനിയ്ക്കും കല്ലേറില്‍ പരിക്കു പറ്റി.

കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് വാഹനഗതാഗതം നിര്‍ത്തി വച്ചു.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മദനിയെ മോചിപ്പിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പി.ഡി.പി. മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രകടനം നേരത്തേ കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+