സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കുന്നു: പിള്ള
തിരുവനന്തപുരം: യഥാര്‍ഥ തീവ്രവാദികളെ സംരക്ഷിക്കാനാണ് ആന്റണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 31 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപകമായ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളില്‍ പെട്ടവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്ന സര്‍ക്കാരാണ് ഇത്. യഥാര്‍ഥ തീവ്രവാദികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ മദ്നിയെ പോലുള്ള നിരപരാധികളെ സംരക്ഷിക്കുകയാണ്.
നായനാര്‍ സര്‍ക്കാര്‍ വരുത്തിയ തെറ്റുകള്‍ തിരുത്താതെ തുടരുകയാണ് ആന്റണി സര്‍ക്കാരും ചെയ്യുന്നത്. മദ്നിയെ മോചിപ്പിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് പി ഡി പിയ്ക്ക് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ യു ഡി എഫ് ഇപ്പോള്‍ വഞ്ചനയാണ് കാണിക്കുന്നത്- പിള്ള പറഞ്ഞു.












Click it and Unblock the Notifications