എലിപ്പനി: കോഴിക്കോട്ട് നാല് മരണം കൂടി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രയില്‍ എലിപ്പനി ബാധിച്ച നാല് പേര്‍ കൂടി ഒക്ടോബര്‍ 30 ബുധനാഴ്ച മരിച്ചു. ഇതോടെ ഈ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി.
മീഞ്ചന്ത ഉള്ളിശേരിക്കുന്ന് പഷ്ണത്ത് ശ്രീപത്മത്തില്‍ രാജഗോപാലിന്റെ ഭാര്യ സതീദേവി (57), ഫറോക്ക് പെരുമുഖം ഇല്യാടത്ത് പറമ്പില്‍ അബൂബക്കര്‍ (70), ഗോവിന്ദപുരം ആരിഫ മന്‍സില്‍ മുസ്തഫ (36), കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ തേര്‍മല വഴുതറ ഉലഹന്നാന്റെ ഭാര്യ ശോഭന (35) എന്നിവരാണ് ബുധനാഴ്ച മരിച്ചത്.
മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 27 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications