ശബരിമല പ്രസാദം തപാല്‍ വഴി
പാലക്കാട്: ശബരിമല ക്ഷേത്രത്തിലെ പ്രസാദം തപാല്‍ വഴി ഈ വര്‍ഷം മുതല്‍ ഭക്തര്‍ക്കെത്തിച്ചുകൊടുക്കുമെന്ന് ചീഫ് പോസ്റ് മാസ്റര്‍ ജനറല്‍ കെ. എന്‍. കെ. കാര്‍ത്യായനി അറിയിച്ചു.
പാലക്കാട് ഹെഡ് പോസ്റോഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ ചീഫ് പോസ്റ് മാസ്റര്‍ ജനറല്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
തപാല്‍ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രസാദം തപാല്‍ വഴി അയച്ചുകൊടുക്കുന്ന പദ്ധതി ആരംഭിക്കുന്നതിന് ധാരണയിലെത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രസാദം തപാലിലൂടെയെത്തിക്കുക.
സ്വാമി പ്രസാദം പാക്കറ്റിന്റെ വില 150 രൂപയാണ്. അരവണ, അപ്പം തുടങ്ങിയ പ്രസാദത്തിലെ എല്ലാ ഇനങ്ങളും പാക്കറ്റിലുണ്ടാവും. നവംബര്‍ മധ്യത്തോടെ പ്രസാദം ബുക്ക് ചെയ്യാനായി ഡ്രാഫ്റ്റ് സ്വീകരിച്ചുതുടങ്ങും. പ്രസാദം ബുക്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 21 ആണ്. മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പായി പ്രസാദം അയച്ചുതുടങ്ങും. ഡ്രാഫ്റ്റ് അയയ്ക്കേണ്ടത തിരുവിതാംകൂര്‍ ദേവസ്വത്തിനാണ്.












Click it and Unblock the Notifications