പൊലീസ്നയം തിരുത്തണം: ഷിബു
കൊല്ലം: സര്‍ക്കാര്‍ പൊലീസ് നയം തിരുത്തണമെന്ന് യുഡിഎഫ് ഘടകകക്ഷിയംഗമായ ആര്‍എസ്പിയിലെ എംഎല്‍എയായ ഷിബു ബേബിജോണ്‍. ഒക്ടോബര്‍ 31 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഷിബു ബേബിജോണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതോടെ യുഡിഎഫിനുള്ളില്‍ പൊലീസ്നയം സംബന്ധിച്ച് അഭിപ്രായഭിന്നത രൂക്ഷമാവുകയാണ്. വ്യാഴാഴ്ച തന്നെ പൊലീസ് നയത്തെ അനുകൂലിച്ച് മറ്റൊരു ഘടകക്ഷിനേതാവായ റവന്യൂ മന്ത്രികൂടിയായ കെ.എം. മാണി സംസാരിച്ചിരുന്നു.
ഈ പൊലീസ് നയം രാഷ്ട്രീയനേതാക്കളെയും പ്രവര്‍ത്തകരെയും അപമാനിക്കുന്ന നയമാണ്. പൊലീസിന് സര്‍വസ്വാതന്ത്യ്രവും അനുവദിക്കുകയാണ്. ഇത് യുഡിഎഫ് നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്ന നയത്തോട് എതിര്‍പ്പുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications