Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ പരിപാടിയുമായി ശിവസേന

കണ്ണൂര്‍: കേരളത്തില്‍ വേരുറപ്പിക്കാന്‍ ശിവസേന ഒരു കുടുംബ പരിപാടിയ്ക്ക് തുടക്കമിടുന്നു. കുടുംബമൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും സമൂഹത്തെ കാര്‍ന്നുതിന്നുന്ന പ്രവണതകള്‍ തടയുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ശിവസേന വക്താവ് സുനില്‍ പള്ളിക്കല്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കേരള പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പരിപാടിയ്ക്ക് തുടക്കമിടുന്നത്. ഓരോ പഞ്ചായത്തിലെയും 500 കുടുംബങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തെ കുടുംബങ്ങളെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് പോലുള്ള പരിപാടികളില്‍ ഒന്നിപ്പിക്കും. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ഹിന്ദു ആചാരങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അറിയുന്നവരും പരസ്പര സഹായം ചെയ്യേണ്ടേതിനെ കുറിച്ച് ബോധ്യമുള്ളവരുമായിരിക്കണം.

മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, വളര്‍ന്ന് വരുന്ന വിവാഹമോചന-ആത്മഹത്യാ പ്രവണതകള്‍ എന്നിവ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഈ പരിപാടിയുടെ ഭാഗമായി നടത്തും. വനിതാ സേനകളും രക്തദാന സേനകളും കൗണ്‍സിലിംഗ് സെന്ററുകളും രൂപീകരിക്കും.

കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള എസ് എന്‍ ഡി പിയുടെ ആസൂത്രണ പരിപാടികള്‍ക്ക് ശിവസേന പൂര്‍ണ പിന്തുണ നല്‍കുന്നതായി സുനില്‍ പള്ളിക്കല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+