കൈകഴുകല്‍: തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സോപ്പ് കൊണ്ട് കൈ കഴുകുന്നത് പ്രോത്സാഹിപ്പിക്കുന്ന ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
ഇതുവരെ തനിക്ക് പദ്ധതി സംബന്ധിച്ച് ഒരു നിര്‍ദേശരേഖയും ലഭിച്ചിട്ടില്ല. നയപരമായ തീരുമാനം ആവശ്യമാണെങ്കില്‍ പദ്ധതി സംബന്ധിച്ച് യുഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്തശേഷമേ തീരുമാനമുണ്ടാവൂ.
ജനങ്ങള്‍ സോപ്പ്, പ്രത്യേകിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ സോപ്പുകള്‍, വാങ്ങി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിക്കില്ല.
മന്ത്രി കൈമലര്‍ത്തുമ്പോഴും കേരള ഗ്രാമ ജല വിതരണ-ശുചീകരണ ഏജന്‍സി പദ്ധതി നിര്‍ദേശവുമായി മുന്നോട്ടുപോവുകയാണ്. ഏജന്‍സി ഡയറക്ടര്‍ ഡോ. അശോകും ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ജെ മാത്യുവും വാട്ടര്‍ സാനിറ്റേഷന്‍ പ്രോഗ്രാം (ഡബ്ള്യു എസ് പി) വാഷിംഗ്ടണില്‍ സംഘടിപ്പിച്ച സെമിനാറില്‍ സോപ്പ് കൊണ്ടു കൈകഴുകല്‍ പദ്ധതി അവതരിപ്പിച്ചിരുന്നു.
പദ്ധതി നിര്‍ദേശ പ്രകാരം സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ സോപ്പ് ഉപയോഗിക്കുന്നത് പ്രചരിപ്പിക്കുന്നതിന് 12 കോടി രൂപ വിനിയോഗിക്കണം. ബാക്കി 24 കോടി രൂപ നല്‍കുക ലോകബാങ്കും ഡി എഫ് ഐ ഡിയും നെതര്‍ലാന്റ്സ് സര്‍ക്കാരും യൂണിസെഫും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമാണ്.












Click it and Unblock the Notifications