ശ്രീ ശ്രീ രവിശങ്കര്‍ തൃശൂരില്‍
ശൂര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ നവമ്പര്‍ രണ്ട് ശനിയാഴ്ച തൃശൂരിലെത്തും. തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ വൈകീട്ട് 5.30 മുതല്‍ 8.30 വരെ സത്സംഗ്, ധ്യാനം, പ്രഭാഷണം, ചോദ്യോത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആനന്ദോത്സവത്തില്‍ അദ്ദേഹം പങ്കെടുക്കും.
എറണാകുളത്തുനിന്ന് വൈകീട്ട് അഞ്ചുമണിയോടെ രവിശങ്കര്‍ തൃശൂരിലെത്തും. അടുത്തദിവസം രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം ബാംഗ്ലൂര്‍ക്ക് മടങ്ങും.
ആനന്ദോത്സവ നഗറിനടുത്ത് ശനിയാഴ്ച രാവിലെ എട്ടുമുതല്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തപരിശോധനയ്ക്കുള്ള സംവിധാനമുണ്ടാകും.
ദക്ഷിണ മേഖലയില്‍നിന്നു വരുന്നവരുടെ സൗകര്യാര്‍ഥം ശനിയാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്തുനിന്ന് തൃശൂര്‍ക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. ഉച്ചയ്ക്ക് രണ്ടിന് തൃശൂരിലെത്തുന്ന തീവണ്ടി രാത്രി 11ന് തിരുവനന്തപുരത്തേക്കു മടങ്ങും.
ആനന്ദോത്സവത്തോടനുബന്ധിച്ചു തുറക്കുന്ന ഡിവൈന്‍ ഷോപ്പിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5.30ന് സിനിമാതാരം സംയുക്തവര്‍മ നിര്‍വഹിക്കും.












Click it and Unblock the Notifications