ബംഗാളിലെ സിപിഎം മന്ത്രി പ്രതിക്കൂട്ടില്‍
കൊല്‍ക്കത്ത: പൊലീസ് റിമാന്റില്‍ കഴിയുന്ന ഹത്കത ദിലിപ് എന്നയാളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് ബംഗാളിലെ ഗതാഗത-കായിക മന്ത്രിയായ സുഭാഷ് ചക്രവര്‍ത്തി സിപിഎം നേതൃത്വത്തിന് വിശദീകരണം നല്കി.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചക്രവര്‍ത്തിയെ സിപിഎം ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസുമായി പാര്‍ട്ടി ആസ്ഥാനത്തു വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ചക്രവര്‍ത്തി വിശദീകരണം നല്കി. മുതിര്‍ന്ന സിപിഎം നേതാവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബോസും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.
ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ചക്രവര്‍ത്തിയെ ഇത് രണ്ടാം തവണയാണ് സിപിഎം ഓഫീസിലേക്ക് വിശദീകരണം നല്‍കാനായി വിളിപ്പിക്കുന്നത്. പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ അറസ്റിലായ ആളാണ് ദിലീപ്.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പാര്‍ട്ടി എടുക്കുന്ന എന്തു തീരുമാനവും അനുസരിക്കുമെന്ന് ചക്രവര്‍ത്തി വ്യക്തമാക്കി.












Click it and Unblock the Notifications