ബാംഗ്ലൂരില്‍ 390 കോടിയുടെ ഹൈടെക് സിറ്റി
ബാംഗ്ലൂര്‍: ഐടി, ജൈവസാങ്കേതികവിദ്യാ കമ്പനികള്‍ക്കായി ബാംഗ്ലൂര്‍ വികസന അതോറിറ്റി 390 കോടി രൂപയുടെ ഹൈടെക് സിറ്റി ബാംഗ്ലൂരില്‍ പണിയുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എന്‍. ധരംസിംഗ് അറിയിച്ചു.
ഇതിന്റെ ജോലികള്‍ നവംബര്‍ 15ന് ആരംഭിക്കുമെന്ന് ബാംഗ്ലൂര്‍ ഐടി. കോം 2004 ഉദ്ഘാടനം ചെയ്യുകയായിരുന്ന ധരംസിംഗ് പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത സംബന്ധിച്ച ഐടി കമ്പനികളുടെ പരാതി അംഗീകരിക്കുന്നുവെന്നും റോഡുകളും ഗതാഗത സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ധരംസിംഗ് പറഞ്ഞു. ഐടി മേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ ക്രമത്തിലുള്ള വികസനം ബാംഗ്ലൂര്‍ നഗരത്തില്‍ ഉറപ്പുവരുത്തും.
ബ്രിട്ടനിലെ എട്ടാമത്തെ വലിയ നിക്ഷേപകര്‍ ഇന്ത്യയാണെന്നും ബ്രിട്ടനിലെ ഇന്ത്യന്‍ കമ്പനികളില്‍ മൂന്നില്‍ രണ്ടും ഐടി, ബിടി മേഖലകളിലുള്ളവയാണെന്നും ചടങ്ങില്‍ സംസാരിച്ച ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ സര്‍ മിക്കായേല്‍ ആര്‍തര്‍ പറഞ്ഞു.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരം ആരോഗ്യകരമായ തലത്തിലാണ്. നൂറിലേറെ ഇന്ത്യന്‍ കമ്പനികള്‍ ലണ്ടനില്‍ തങ്ങളുടെ യൂറോപ്യന്‍ ഓഫീസ് പണിതിട്ടുണ്ടെന്ന് ആര്‍തര്‍ പറഞ്ഞു.












Click it and Unblock the Notifications