ആയുര്‍വേദത്തിന് ഹരിതവ്യവസായ പദവി
കൊച്ചി: ആയുര്‍വേദത്തിന് ഹരിത വ്യവസായ പദവി നല്കാന്‍ ആലോചിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ശത്രുഘന്‍ സിന്‍ഹ. കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്ന് വെള്ളിയാഴ്ച ലോക ആയുര്‍വേദസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ ചികിത്സാസമ്പ്രദായങ്ങള്‍ക്ക് മുന്‍ഗണന നല്കാനുള്ള ഒരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ആയുര്‍വേദത്തിനു പുറമെ സിദ്ധ, യുനാനി തുടങ്ങി ഇന്ത്യയിലെ തനതായ ചികിത്സാ പദ്ധതികള്‍ക്കും ഹരിത വ്യവസായ പദവി നല്കാന്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ചികിത്സാ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തികസഹായവും നികുതിയിളവും നല്കുന്നതിനും നടപടിയെടുക്കും. അലോപ്പതി മരുന്നുകളുടെ ദോഷങ്ങള്‍ അകറ്റാന്‍ മറ്റു ബദല്‍ ചികിത്സാസമ്പ്രദായങ്ങളിലേക്ക് ലോകമാകെ തിരിഞ്ഞുതുടങ്ങിയിരിക്കുന്നു. വിശ്വസനീയമായ ബദല്‍ സംവിധാനമെന്ന നിലയ്ക്ക് ആയുര്‍വേദത്തിന് നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രി പി. ശങ്കരന്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications