കേരളാ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ ഡിസംബറില്‍ കോഴ്സുകള്‍
തിരുവനന്തപുരം: കേരളാ ഫിലിം ഇന്‍സ്റിറ്റ്യൂട്ട് ഡിസംബറില്‍ കോഴ്സുകള്‍ ആരംഭിയ്ക്കും. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍ പി.വി. ഗംഗാധരനാണ് ഇത് വ്യക്തമാക്കിയത്.
എഡിറ്റിംഗ് കോഴ്സുകളാണ് ആദ്യം തുടങ്ങുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ഇന്‍സ്റിറ്റ്യൂട്ടുകളില്‍ ഒന്നായി ഇതിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. വൈകാതെ ഇന്‍സ്റിറ്റ്യൂട്ടില്‍ അഭിനയത്തിനുള്ള കോഴ്സും തുടങ്ങും. മികച്ച സിനിമാ പ്രവര്‍ത്തകരെ കേരളത്തില്‍ തന്നെ പരിശീലിപ്പിയ്ക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
കേരളത്തിന് പുറത്തുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളെ കേരളത്തിലേയ്ക്ക് ആകര്‍ഷിയ്ക്കാനുള്ള പദ്ധതി കോര്‍പ്പറേഷന്‍ തയ്യാറാക്കുന്നുണ്ട്. ചിത്രാഞ്ജലി സ്റുഡിയൊയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിയ്ക്കുന്നുണ്ട്. കേരളത്തിലുടനീളം മള്‍ട്ടിപ്ലെക്സ് തീയറ്ററുകള്‍ തുടങ്ങാനും കോര്‍പ്പറേഷന്‍ ആലോചിയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആദ്യ തീയറ്റര്‍ കോഴിക്കോട്ട് വൈകാതെ തുടങ്ങുമെന്നും പി വി ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications