Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ കൈകാര്യം ചെയ്യും: കരുണാകരന്‍

തിരുവനന്തപുരം: ഭരണം ഇങ്ങിനെപോയാല്‍ സമയമാകുമ്പോള്‍ സര്‍ക്കാരിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് കെ. കരുണാകരന്‍. നവമ്പര്‍ ഒന്ന് വെള്ളിയാഴ്ച യാഥാര്‍ത്ഥ്യമാകുന്ന തലസ്ഥാനനഗരവികസനം എന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയ കരുണാകരന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

ബാലകൃഷ്ണപിള്ളയുടെ പ്രകോപനപരമായ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മൗനം പാലിച്ചു. പിഡിപിയുടെ നയമായതിനാല്‍ സെക്രട്ടേറിയറ്റ് നടയില്‍ നടന്ന അക്രമാസക്ത സമരത്തെക്കുറിച്ചും താന്‍ ഒന്നും പറയില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി.

പണ്ട് തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ആളുകളെ കുടിയൊഴിപ്പിക്കേണ്ട പ്രശ്നം താന്‍ സമര്‍ത്ഥമായാണ് കൈകാര്യം ചെയ്തത്. അല്ലാതെ മറ്റൊരു വകുപ്പിന്റെ കാര്യത്തില്‍ താന്‍ ഇടപെടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ല ചെയ്തത്. നായകനാകണമെങ്കില്‍ താന്‍ നായകന്‍ തന്നെയാവണം. ഭയമില്ലാതെ ഭരിക്കാന്‍ കഴിയണം. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+