Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് കേരളപ്പിറവി

തിരുവനന്തപുരം: നവംബര്‍ ഒന്ന്. ഇന്ന് കേരളപ്പിറവി ദിനമാണ്. 1956 നവംബര്‍ ഒന്നിനാണ് ഭാഷയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സ്റേറ്റുകളെ ഒരുമിപ്പിച്ച് കേരളത്തിന് രൂപം നല്‍കിയത്.

ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനമായിട്ടും നമ്മുടെ ഭാഷയായ മലയാളത്തിന് പ്രസക്തി നശിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് വേണം കരുതാന്‍. മലയാളം പഠിയ്ക്കുന്ന വരുടെ എണ്ണം കുറഞ്ഞുവരുന്നു. പലര്‍ക്കും മലയാളം അറിയാമെന്ന് പറയുന്നതുതന്നെ നാണക്കേടാണെന്നതാണ് ഇന്നത്തെ അവസ്ഥ.

പുതിയ തലമുറയ്ക്ക് മലയാളത്തോടുള്ള അടുപ്പം കുറയുകയാണ്. മികച്ച ജോലി നേടാന്‍ മലയാളം ആവശ്യമില്ലെന്നതാണ് ഇതിന് പ്രധാന കാരണം. കേരളത്തില്‍ പോലും മലയാളം അറിയാതെ ജീവിയ്ക്കാമെന്നതായിരിയ്ക്കുന്നു അവസ്ഥ. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ 2002 നവംബര്‍ ഒന്ന് മലയാള ദിനമായും തുടര്‍ന്നുള്ള ഒരാഴ്ച മലയാള വാരമായും ആചരിയ്ക്കുന്നത്. ഇതും മലയാളത്തെ രക്ഷിയ്ക്കുമെന്ന് ആര്‍ക്കും കരുതാനാവില്ല. എന്നാലും നമുക്ക് ശുഭപ്രതീക്ഷ തുടരാം.

ഈ അവസരത്തില്‍ ദാറ്റ്സ് മലയാളം . കോം എല്ലാ മലയാളികള്‍ക്കും നന്മ നേരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+