Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: കൊച്ചിക്ക് സാധ്യതയെന്ന് ദുബായ് സംഘം

കൊച്ചി: സ്മാര്‍ട്ട് സിറ്റി കൊച്ചിക്കു ലഭിക്കാന്‍ സാധ്യത ഇല്ലാതില്ലെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം അഭിപ്രായപ്പെട്ടു. എന്നാല്‍ ഒറ്റ സന്ദര്‍ശനം കൊണ്ട് എല്ലാകാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ പറഞ്ഞു.

ദുബൈ ഇന്റര്‍നെറ്റ് സിറ്റി പദ്ധതിയിലെ ഉദ്വോഗസ്ഥരാണ് ഒക്ടോബര്‍ 31 ഞായറാഴ്ച കൊച്ചിയിലെ സാദ്ധ്യത പഠിയ്ക്കാനായി എത്തിയത്. ദുബായ് ഇന്റര്‍നെറ്റ് സിറ്റി (ഡി.ഐ.സി.) ചീഫ് പ്ലാനിങ്ങ് ആന്‍ഡ് ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസര്‍ ദീപക് പത്മനാഭന്‍, ഡയറക്ടര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്‍, ആര്‍ക്കിടെക്ച്വല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ചീഫ് ആദില്‍ അബ്ദുള്ള, റിയല്‍ എസ്റേറ്റ് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ ബാജു ജോര്‍ജ് എന്നിവരാണ് കൊച്ചിയിലെത്തിയതം.

ഉയര്‍ന്ന വേഗമുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഐ.ടി. കേന്ദ്രം, പ്രമുഖ ടൂറിസ്റ്കേന്ദ്രം ഇവയാണ് കൊച്ചിക്ക് മുന്‍തൂക്കം ലഭിയ്ക്കാന്‍ സഹായകമാവുന്നത്. ഐ.ടി. രംഗത്തുള്ള കൊച്ചിയുടെ സാധ്യതകള്‍ ഇതുവരെ പൂര്‍ണമായും വിനിയോഗിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സൗഹൃദ മനോഭാവമാണുള്ളതെന്നും അവര്‍ പറഞ്ഞു. 500 ഏക്കറില്‍ കൂടുതല്‍ സ്ഥലമാണ് സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യം. ആദ്യഘട്ടമെന്ന നിലയില്‍ 200 ഏക്കര്‍ സ്ഥലമെങ്കിലും വേണ്ടിവരുമെന്ന് സംഘം വ്യക്തമാക്കി.

സ്മാര്‍ട്ട് സിറ്റിയ്ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് സര്‍ക്കാര്‍ 500 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലവും ഉദ്വോഗസ്ഥര്‍ സന്ദര്‍ശിച്ചു. വിമാനത്താവളത്തിന്റ അധീനതയിലുള്ളതാണ് ഈ സ്ഥലം.

ഇതിന് പുറമേ സ്മാര്‍ട്ട് സിറ്റിയ്ക്കായി കൊച്ചി ഇന്‍ഫാ പാര്‍ക്കിന്റെ അധീനതയിലുള്ള 1000 ഏക്കറോളം സ്ഥലവും ഇവര്‍ സന്ദര്‍ശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+