ഇനി മലയാള വാര്‍ത്ത യുഎസിലും
ദില്ലി: ദൂരദര്‍ശന്റെ മലയാള വാര്‍ത്ത ഇനി യു എസിലും കാണാനാവും. വിദേശരാജ്യങ്ങളിലേയ്ക്ക് ഭാഷാവാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദൂരദര്‍ശന്‍. ഡിഡി ഇന്ത്യ എന്ന ചാനലിലാണ് ദൂരദര്‍ശന്‍ മലയാളം വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
യു എസിന് പുറമേ കാനഡ, മെക്സിക്കൊ, ബ്രിട്ടന്‍, ആസ്ത്രേലിയ, ഹോങ്കോങ്, ജപ്പാന്‍, മലേഷ്യ, സിങ്കപ്പൂര്‍, ദക്ഷിണാഫ്രീക്ക, ഡെന്മാര്‍ക്ക്, ബല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട്, റഷ്യ എന്നീരാജ്യങ്ങളിലും ഇനിമുതല്‍ മലയാളം വാര്‍ത്ത കാണാനാവും. ആകെ 150 രാജ്യങ്ങളില്‍ ഈ വാര്‍ത്തകള്‍ കിട്ടിതുടങ്ങും. 15 മിനുട്ടുള്ള വാര്‍ത്തകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.
മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, പഞ്ചാബി, ഗുജറാത്തി, ബംഗാളി ഭാഷകളിലുള്ള വാര്‍ത്തകളും ഈ രാജ്യങ്ങളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യും.
നവംബര്‍ 12 നാണ് സംപ്രേഷണം തുടങ്ങുക. പബ്ലിക്ക് ബ്രോഡ്കാസ്റിംഗ് ദിനമാണ് നവംബര്‍ 12. അതുകൊണ്ടാണ് പുതിയ പദ്ധതിക്ക് ഈ ദിവസം തിരഞ്ഞെടുത്തത്.
വിവിധ സ്വകാര്യ ഉപഗ്രഹ ചാനലുകള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് ദൂരദര്‍ശന്റെ ഈ സംരംഭം.












Click it and Unblock the Notifications