Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ. രാജഗോപാല്‍ ഉപവാസം തുടങ്ങി

പാലക്കാട്: റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പാലക്കാട് ജില്ലയിലെ ചുണ്ണാമ്പുതറയില്‍ ഏകദിന ഉപവാസം തുടങ്ങി.

നവംബര്‍ ഒന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഉപവാസം ആരംഭിച്ചത്. റെയില്‍വേ മേല്‍പ്പാല ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപവാസം സംഘടിപ്പിച്ചത്.

റെയില്‍വേ വികസനത്തില്‍ കേന്ദ്രം കേരളത്തോട് അവഗണന കാട്ടുകയാണെന്നും എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിശ്ചലമാണെന്നും രാജഗോപാല്‍ പറഞ്ഞു.

പി. സി. തോമസ് എംപിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ ഒന്നിന് പാര്‍ലമെന്റിന് മുന്നില്‍ ഉപവാസം നടത്തുമെന്ന് പി. സി. തോമസ് പറഞ്ഞു.

രാജഗോപാലിന്റെ ഉപവാസത്തോട് അനുബന്ധിച്ച് ബിജെപി പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+