വിദ്യാസാഗര്‍ രാജിവയ്ക്കണമെന്ന് നേതൃത്വം
കൊച്ചി: എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ രാജിവയ്ക്കണമെന്ന് സംഘടനയുടെ നേതൃതലയോഗം ആവശ്യപ്പെട്ടു.
എസ്എന്‍ഡിപി ഭാരവാഹികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കാനായി വിദ്യാസാഗര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് ധാര്‍മികമായ അവകാശമില്ലെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. വിദ്യാസാഗറിന്റെ എസ്എന്‍ഡിപി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രമേയത്തില്‍ വിമര്‍ശിച്ചു.
വിദ്യാസാഗറെ എസ്എന്‍ഡിപിയുടെ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നതിന് അനുവദിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.
യോഗത്തിന്റെ കൗണ്‍സില്‍ യോഗങ്ങളെ കുറിച്ച് വിദ്യാസാഗറെ സ്ഥിരമായി അറിയിക്കാറുണ്ടെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.












Click it and Unblock the Notifications