Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ കേരളത്തിലേയ്ക്ക് തീവണ്ടിയില്ല

കോഴിക്കോട്: വടക്കന്‍ കേരളത്തിലേയ്ക്കുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. നവംബര്‍ ഒന്ന് വെള്ളായാഴ്ച രാവിലെ മൂന്ന് മണിയോടെ കോഴിക്കോടിന് സമീപം പെട്രോള്‍ കൊണ്ടുപോകുന്ന ചരക്ക് തീവണ്ടി പാളം തെറ്റിയതാണ് കാരണം.

ഏലത്തൂര്‍ സ്റേഷന് സമീപമാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത്. പാളം തെറ്റിയതിനെ തുടര്‍ന്ന് വണ്ടിയിലെ രണ്ട് വാഗണുകളാണ് പാളം തെറ്റിയത്. ഇതിലെ പെട്രോള്‍ കുറെ ചോര്‍ന്നുപോയി. അപകടം മൂലം വാഗണുകള്‍ക്കുണ്ടായ ദ്വാരങ്ങളെല്ലാം അധികം വൈകാതെ അടച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

കോഴിക്കോടിന് വടക്ക് ഭാഗത്തേയ്ക്കുള്ള തീവണ്ടി ഗതാഗതം എപ്പോള്‍ തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തെക്കുനിന്നുള്ള എല്ലാ തീവണ്ടികളും തൃശൂരിലും അതിന് വടക്കോട്ടുള്ള ചില പ്രധാന സ്റേഷനുകളിലും എത്തി യാത്ര അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+