കശ്മീരില്‍ മുഫ്തി മുഖ്യമന്ത്രിപദമേറ്റു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ആറാമത്തെ മുഖ്യമന്ത്രിയായി പി.ഡി.പി. അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സെയ്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നവമ്പര്‍ രണ്ട് ശനിയാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഗവര്‍ണര്‍ ഗിരീഷ് ചന്ദര്‍ സക്സേനയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോണ്‍ഗ്രസിന്റെ മങ്കട് റാം ശര്‍മ്മ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ശ്രീനഗറിലെ ഷെര്‍-എ- കശ്മീര്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്.
ആഭ്യന്തരവകുപ്പ് മിക്കവാറും മുഫ്തി തന്നെയായിരിക്കും ഏല്ക്കുക. ഒന്‍പതംഗ മന്ത്രിസഭയാണ് മുഫ്തിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ അഞ്ചു പേര്‍ പി.ഡി.പിയില്‍ നിന്നും മൂന്നു പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ പാന്തേഴ്സ് പാര്‍ട്ടിയില്‍ നിന്നുമാണ്. അഞ്ച് പേര്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പങ്കെടുത്തു.
ശനിയാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഏതാനും മണിക്കൂറുകള്‍ മുമ്പ് മുഫ്തി മുഹമ്മദ് സയ്യിദിന്റെ വീടിനു നേരെ തീവ്രവാദികള്‍ ഗ്രനേഡുകള്‍ ഏറിഞ്ഞിരുന്നു.


Click it and Unblock the Notifications