ആയുര്‍വേദത്തിന് പ്രത്യേക സോണ്‍ വേണം: മുഖ്യമന്ത്രി
കൊച്ചി: ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സാമ്പത്തിക സോണുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തെ ആസ്ഥാനമാക്കി ആയുര്‍വേദ കയറ്റുമതി കൗണ്‍സിലും സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവമ്പര്‍ രണ്ട് ശനിയാഴ്ച ആയുര്‍വേദ കോണ്‍ഗ്രസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രണ്ടു നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കരുതുന്നു.- ആന്റണി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ ചികിത്സാസംവിധാനമായി മാറാന്‍ ശേഷിയുള്ള ആയുര്‍വേദത്തിന് കൂടുതല്‍ അംഗീകാരം ലഭിക്കണം. കേരളത്തില്‍ ആയുര്‍വേദ പാര്‍ക്ക് സ്ഥാപിക്കാനുള്ള കേന്ദ്രആരോഗ്യമന്ത്രി ശത്രുഘന്‍സിന്‍ഹയുടെ നിര്‍ദേശത്തെ ആന്റണി സ്വാഗതം ചെയ്തു. കേരളത്തിലെ ഔഷധച്ചെടികളുടെ വൈവിധ്യം നിലനിര്‍ത്താന്‍ ഈ നീക്കം പ്രയോജനം ചെയ്യുമെന്നും ആന്റണി പറഞ്ഞു.
കേരളത്തില്‍ അധികം വൈകാതെ സ്വകാര്യമേഖലയില്‍ ഏഴ് സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കും. ഒരു സിദ്ധ മെഡിക്കല്‍ കോളെജും സ്വാശ്രയമേഖലയില്‍ സ്ഥാപിക്കും. - മുഖ്യമന്ത്രി പറഞ്ഞു.
ആയുര്‍വേദ ആചാര്യനായ ധന്വന്തരിയ്ക്ക് ആദരവ്പ്രകടിപ്പിച്ച ശേഷമാണ് ശനിയാഴ്ചത്തെ യോഗം തുടങ്ങിയത്. ആയുര്‍വേദത്തെ പുനരുജ്ജീവിപ്പിക്കേണ്ടതാണ് ഇന്നത്തെ ആവശ്യമെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ കൂടിയായ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ആയുര്‍വേദരീതിയില്‍ ഭക്ഷണം പാചകം ചെയ്യാന്‍ സ്ത്രീകള്‍ അറിവുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications